കാര്‍ബോംബ് സ്ഫോടനത്തില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ തെക്കന്‍ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.
നവംബര്‍ എട്ട് ചൊവ്വാഴ്ച ബാഗ്ദാദിലെ യുഎസ് സൈനിക ചെക്ക്പോയന്റിലേക്ക് കാറില്‍ സ്ഫോടകവസ്തുക്കളുമായി ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു. യുഎസ് സൈനികവൃത്തങ്ങളാണ് സ്ഫോടനവിവരം സ്ഥിരീകരിച്ചത്.
ഇറാഖിലുള്ള നാല് യുഎസ് ദൗത്യസേനാ സൈനികരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ പറ്റി സൈനികസംഘം അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications