വോള്‍കര്‍ റിപ്പോര്‍ട്ട്: യുഎന്‍ സഹകരിക്കും
ന്യൂയോര്‍ക്ക്: വോള്‍കര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ അറിയിച്ചു.
അതേ സമയം ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെയോ പ്രതിപക്ഷത്തിന്റെയോ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുഎന്‍ വക്താവ് വ്യക്തമാക്കി. യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയതിന് ആധാരമായ രേഖകള്‍ എല്ലാം യുഎന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മിറ്റിയുടെ കൈവശമാണുള്ളതെന്നും വക്താവ് പറഞ്ഞു.
യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂര്‍ ദില്ലിയിലെത്തിയത് നേരത്തെ തീരുമാനിച്ച സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടാണെന്നും വക്താവ് അറിയിച്ചു.












Click it and Unblock the Notifications