ദില്ലി സ്ഫോടനം: ലഷ്കര്‍ ഭീകരന്‍ അറസ്റില്‍
ദില്ലി: ദില്ലി സ്ഫോടനപരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു ലഷ്കര്‍ ഇ തോയിബ ഭീകരനെ സൈനികര്‍ ജമ്മു-കശ്മീരിലെ ബനിയാലില്‍ നിന്നും പിടികൂടിയതായി ദില്ലി പൊലീസ് അറിയിച്ചു.
നവംബര്‍ എട്ട് ചൊവ്വാഴ്ച രാത്രി സൈനികര്‍ക്ക് ലഭിച്ച ഒരു രഹസ്യവിവരത്തെ തുടര്‍ന്നാണ് ഗുലാം മൊയുദ്ദീന്‍ ലോണ്‍ എന്ന ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ദില്ലി സ്ഫോടനത്തില്‍ പങ്കുള്ളതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതായി സൈനികവക്താവ് അറിയിച്ചു.
ഇയാളില്‍ നിന്നും 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ദില്ലി സ്ഫോടനത്തെ കുറിച്ചുള്ള പല പ്രധാന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
1998ല്‍ 23 ഹിന്ദുക്കള്‍ മരിക്കാനിടയായ ചപ്നാരി കൂട്ടക്കൊലയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നു. ദില്ലി സ്ഫോടനം ആസൂത്രണം ചെയ്ത ലഷ്കര്‍ നേതാവ് ബത്മാലുവിന്റെ അടുത്ത അനുയായിയാണ് ഇയാള്‍. ലക്ഷ്കര്‍ ഇ തോയിബയുടെ പണസംബന്ധമായ ഇടപാടുകള്‍ ബനിയാലില്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നത്.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലി പൊലീസിന് കൈമാറിയെന്നും സൈനികവക്താവ് അറിയിച്ചു.
ഇയാളുടെ അവകാശവാദം ശരിയാണോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിയിലേക്ക് കൊണ്ടുവരുമെന്നും സ്ഫോടനക്കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് ജോയന്റ് കമ്മീഷണര്‍ കര്‍ണല്‍ സിംഗ് പറഞ്ഞു.
സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് സൈനികര്‍ അറസ്റ് ചെയ്ത രണ്ടു പേരെ നിരപരാധികളാണെന്ന് കണ്ട് നേരത്തെ വിട്ടയച്ചിരുന്നു.












Click it and Unblock the Notifications