Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്‍ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത പരന്നു

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത പരന്നു. തെറ്റായ മരണവാര്‍ത്ത നല്‍കിയ വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പിന്നീട് ഈ റിപ്പോര്‍ട്ട് തിരുത്തി.

നാരായണന്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെന്ന് ചില ടിവി ചാനലുകളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ടു മണിക്കു ശേഷം വാര്‍ത്ത സ്ഥിരീകരിക്കപ്പെടുമെന്ന് കരുതുന്നുവെന്നുമുള്ള വിശദീകരണത്തോടെയായിരുന്നു ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടത്. നാരായണനെ കുറിച്ച് നേരത്തെ തയ്യാറാക്കിയ അനുസ്മരണ റിപ്പോര്‍ട്ടുകളും ചാനലുകള്‍ ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കി.

ചില വാര്‍ത്താ ഏജന്‍സികളും ഇതേ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ രണ്ടരയോടെ നാരായണന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാരായണന്‍ ചികിത്സയില്‍ കഴിയുന്ന ദില്ലി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ നിന്നു രണ്ടു മണിക്കു പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ ഉദ്ധരിച്ചായിരുന്നു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അതോടെ ചാനലുകളും വെബ് സൈറ്റുകളും വാര്‍ത്ത തിരുത്തി.

ആശുപത്രിയില്‍ നിന്നു തന്നെയാണ് തെറ്റായ വാര്‍ത്ത പരന്നതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 29 മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാരായണന്റെ നില ഇപ്പോഴും അതീവഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+