കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍(85) അന്തരിച്ചു. നവംബര്‍ ഒന്‍പത് ബുധനാഴ്ച 5.45ന് ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വാസോച്ഛാസം നടത്തിയിരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചിരുന്ന അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. ചൊവ്വാഴ്ചയും അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഭാര്യ ഉഷയും മക്കളായ അമൃതയും ഉഷയും മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.

ഉഴവൂരില്‍ ജനിച്ച കെ.ആര്‍ നാരായണന്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യമലയാളിയും ആദ്യപട്ടികജാതിക്കാരനുമാണ്. 1992ല്‍ ഉപരാഷ്ട്രപതിയായ അദ്ദേഹം 97ല്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റു. 95 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എതിരാളിയായ ടി.എന്‍ ശേഷനെ പരാജയപ്പെടുത്തിയത്.

മികച്ച വാഗ്മയും അധ്യാപകനുമായിരുന്ന അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. ടൈംസിനു വേണ്ടി മഹാത്മാഗാന്ധിയുമായി നാരായണന്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

1984ല്‍ കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തെത്തുന്നത്. 84, 89, 91 എന്നീ വര്‍ഷങ്ങളില്‍ ഒറ്റപ്പാലത്തു നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാജീവ് ഗാന്ധി, നരസിഹ റാവു എന്നിവരുടെ മന്ത്രിസഭകളില്‍ സഹമന്ത്രിയായിരുന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X