നാരായണന്റെ നില ഗുരുതരമായി തുടരുന്നു
ദില്ലി: ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ ഒമ്പത് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ നാരായണന്‍ മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. നേരത്തെ സൈനിക ആശുപത്രിയില്‍ നിന്നാണ് ഈ തെറ്റായ വാര്‍ത്ത പരന്നത്.
അദ്ദേഹം ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് ബുള്ളറ്റിനില്‍ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ബുധനാഴ്ച നാരായണനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications