റാഞ്ചിയില്‍ നാലു പേരെ തീവ്രവാദികള്‍ വധിച്ചു
റാഞ്ചി: റാഞ്ചിയിലെ ഗായ്ഗണില്‍ നാലുപേരെ തീവ്രവാദികള്‍ വധിച്ചു. നവംബര്‍ ഒന്‍പത് ബുധനാഴ്ചയാണ് ഗയ്ഗണിലെ കാര പൊലീസ് സ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ നാലുപേരുടേയും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്കടുത്തു നിന്ന് ഝാര്‍ഖണ്ഡ് ലിബറേഷന്‍ പുലികള്‍ എഴുതിയ കൊളളക്കാരേയും സ്ത്രീകളെ പീഡിപ്പിക്കുന്നവരേയും വെറുതെ വിടില്ല എന്ന കുറിപ്പും കണ്ടെത്തി.
മരിച്ചവരില്‍ ഒരാള്‍ നക്സലൈറ്റ് അനുഭാവിയാണെന്ന് സംശയിക്കുന്നു. മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനിര്‍ക്കുന്ന ഈ സ്ഥലം സീനിയര്‍ പൊലീസ് സൂപ്രണ്ട് അജിത് പാല്‍ത സന്ദര്‍ശിച്ചു.












Click it and Unblock the Notifications