സ്വാശ്രയ കോളജ്: കേന്ദ്രം ഭരണഘടനാ ഭേദഗതി വരുത്തും
ചെന്നൈ: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് ഫീസ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ കോടതി ഇടപെടുന്നത് തടയാന്‍ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ് അറിയിച്ചതാണ് ഇക്കാര്യമെന്ന് പട്ടാളി മക്കള്‍ കക്ഷി നിയമസഭാകക്ഷി നേതാവ് ഡോ.എം.രാംദാസ് പറഞ്ഞു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കുന്ന ബില്ലിന് രൂപം നല്‍കും. ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇക്കാര്യം സംബന്ധിച്ച് അര്‍ജുന്‍ സിംഗ് ബിജെപിയുമായും ഇടത്കക്ഷികളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. സ്വാശ്രയ പ്രശ്നത്തിലുള്ള സര്‍ക്കാര്‍ നടപടിക്ക് എല്ലാ കക്ഷികളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേന്ദ്രനടപടിയെ പിഎംകെ സ്വാഗതം ചെയ്യുന്നുവെന്നും പിഎംകെയുടെ ഏറെ നാളായിട്ടുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ മുന്നോട്ടുവരുന്നതെന്നും രാംദാസ് പറഞ്ഞു.
സ്വാശ്രയ പ്രൊഫണഷല്‍ കോളജുകളിലെ ഫീസ് ഘടനയും പ്രവേശനവും മാത്രം നിയന്ത്രിക്കാനുളള ബില്ലിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഇത്തരം കോളജുകളിലെ ഭരണം കൂടി നിയന്ത്രിക്കാനുതകുന്ന ഒരു മറുബില്ല് പിഎംകെ അര്‍ജുന്‍ സിംഗിന് സമര്‍പ്പിക്കുമെന്ന് രാംദാസ് പറഞ്ഞു.












Click it and Unblock the Notifications