ജാര്‍ഖണ്ഡില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ ചരക്കു തീവണ്ടി പാസഞ്ചര്‍ തീവണ്ടിയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
റാഞ്ചിയില്‍ നിന്നും 170 കിലോമീററര്‍ അകലെ ബാര്‍വാഡിയ റെയില്‍വേ സ്റേഷനു സമീപമായാണ് അപകടമുണ്ടായത്. ഉച്ച തിരിഞ്ഞ് 2.45നാണ് സംഭവം. ബാര്‍വാഡിയ സ്റേഷനില്‍ നിന്നും നീങ്ങിയ പാസഞ്ചര്‍ തീവണ്ടിയുടെ പുറകില്‍ ചരക്കു തീവണ്ടി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ തീവണ്ടിയുടെ നാല് ബോഗികളും ചരക്കു തീവണ്ടിയുടെ എട്ട് ബോഗികളും പാളം തെറ്റിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications