വോള്‍കര്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല: കോണ്‍ഗ്രസ്
ദില്ലി: നട്വര്‍സിംഗിനെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നുവോയെന്ന് വോള്‍കര്‍ കമ്മിറ്റിക്ക് തീര്‍ച്ചയില്ലെന്നിരിക്കെ വോള്‍കര്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേഗ് സിംഗ്വി പറഞ്ഞു.
നോട്ടീസ് അയച്ചിരുന്നുവെങ്കില്‍ അതിന്റെ കോപ്പി ഹാജരാക്കാന്‍ കമ്മിറ്റിക്ക് രണ്ട് മിനുട്ട് സമയം പോലും ആവശ്യമില്ലെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഒരു നോട്ടീസും ലഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications