ബിഷപ്പ് ഹൗസ്: അറസ്റ് വൈകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബിഷപ്പ്ഹൗസ് ആക്രമണക്കേസ് പ്രതികളെ അറസ്റ് ചെയ്യാന്‍ കാലതാമസം വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഹൗസ് ആക്രമണത്തിന് ദൃക്സാക്ഷികളോ വിരലടയാളം പോലുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ല. വ്യക്തമായ തെളിവുകള്‍ കിട്ടിയാലെ പ്രതികളെ അറസ്റ് ചെയ്യൂ. ആരെയെങ്കിലും കേസില്‍ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നിരവധിയാളുകളെ ചോദ്യം ചെയ്ത് അതില്‍ നിന്നും കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലേ പ്രതിയെ അറസ്റ് ചെയ്യാനാവൂ. അതിന് കാലതാമസം വരും. മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പ്രതി ആരായാലും നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ല. പൊലീസ് ശരിയായ രീതിയിലാണ് കേസ് അന്വേഷിക്കുന്നത്. സമര്‍ത്ഥരായ പൊലീസാണ് കേരളത്തിന്റേത്. ബിഷപ്പിന്റെ ആഗ്രഹപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസിനും ചില പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്തും.
പാറ്റൂര്‍ പള്ളിയില്‍ നടന്ന അക്രമം മോഷണ ശ്രമമാണെന്ന് പള്ളിക്കാരും പ്രതിപക്ഷവുമുള്‍പ്പെടെ എല്ലാവരും പറഞ്ഞു. ഏതെങ്കിലും ഒരു കള്ളനെ പ്രതിയാക്കി സര്‍ക്കാരിന് അതില്‍ നിന്നും രക്ഷപ്പെടാമായിരുന്നു. സര്‍ക്കാര്‍ അതിന് തുനിഞ്ഞില്ല. നിരവധി അന്വേഷണത്തിന് ശേഷം മാസങ്ങള്‍ക്കു ശേഷം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി. ഇതുപോലെ നെയ്യാറ്റിന്‍കര സംഭവത്തിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തും.
കണ്ണൂരില്‍ ബോംബ് നിര്‍മിച്ചവരെ അറസ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെയാണ് സിപിഎം സമരം. കുററവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications