കമ്പ്യൂട്ടര്‍ സാക്ഷരത: രണ്ടാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടം മലപ്പുറത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 10 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.
അക്ഷയയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരതാപദ്ധതി പ്രകാരം ഒരു ലക്ഷത്തോളം പേര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത ലഭ്യമാകും. സാക്ഷരതാ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 400ഓളം അക്ഷയ പഠനകേന്ദ്രങ്ങളില്‍ ബ്രോഡ്ബാന്റ് സംവിധാനം മുഖേനയുളള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 10 മണിക്കൂര്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നതിന് ഒരാള്‍ക്ക് 100 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. പഠിതാവിന് ഇത് 40 രൂപ മാത്രമാണ്. ഇ-മെയില്‍ അയക്കാനുള്ള പരിശീലനം, ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ടെലഫോണ്‍ സംഭാഷണം, ചാറ്റിംഗ് എന്നിവയും പരിശീലനത്തിന്റെ ഭാഗമായി നല്‍കിവരുന്നുണ്ട്.
മൂന്ന് ലക്ഷത്തോളം പേര്‍ വിദേശങ്ങളിലുള്ള മലപ്പുറത്ത് ഇപ്പോള്‍ തന്നെ നിരവധി പേര്‍ ഇന്റര്‍നെറ്റ് വഴിയാണ് വിദേശത്തുള്ളവരുമായി ടെലഫോണ്‍ സംഭാഷണം നടത്തുന്നത്.












Click it and Unblock the Notifications