അമൃത എഡിറ്റര്‍ നീലനു നേരെ ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ നീലന് നേരെ ഗുണ്ടാ ആക്രമണം. നവംബര്‍ എട്ട് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ആക്രമണത്തില്‍ പരിക്കേറ്റ നീലനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടകളെ കുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്യുമല്ലേടാ എന്നു ആക്രോശിച്ചാണ് സംഘം തന്നെ ആക്രമിച്ചതെന്ന് നീലന്‍ പറഞ്ഞു.
സിപിഐ അഖിലേന്ത്യാ നേതാവ് ഡി.രാജ, മാധ്യമപ്രവര്‍ത്തകന്‍ ഗൗരിദാസന്‍നായര്‍ എന്നിവര്‍ നീലനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications