ഗുണ്ടാനിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുണ്ടാനിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ നീലനെ ആക്രമിച്ച സംഭവം ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ ഒമ്പത് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമോയെന്ന് ആലോചിച്ചു തീരുമാനിക്കും. മന്ത്രി വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് വെള്ളാപ്പള്ളിയോട് ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണുന്നതിനുള്ള ദിവസം തീരുമാനിച്ചിട്ടില്ല. കെ.സി.വേണുഗോപാലിനെതിരെ സോണിയാഗാന്ധിക്ക് പരാതി നല്‍കിയെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഇതേ കുറിച്ച് ഹൈക്കമാന്റ് വിവരങ്ങളന്വേഷിച്ചിട്ടില്ല.
രാജന്‍ കേസ് പുനരന്വേഷിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷനേതാവിന്റെ അഭിപ്രായം കൂടി അറിയായന്‍ താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications