പാലക്കാട് നഗരസഭ: സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ നവംബര്‍ അവസാനത്തോടെ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ ഒമ്പത് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വികസനത്തിന് വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കും. ദേവസ്വം ബോര്‍ഡുമായി സര്‍ക്കാരിന് ഏറ്റുമുട്ടലില്ലെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കബനി നദിക്ക് കുറുകെ കര്‍ണാടക-കേരള അതിര്‍ത്തിയില്‍ 8.3 കോടി രൂപ ചെലവില്‍ പാലം പണിയാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക വനത്തോട് ചേര്‍ന്നാണ് പാലം നിര്‍മിക്കേണ്ടതെന്നതിനാല്‍ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഡിസംബര്‍ 10ന് ബാംഗ്ലൂരില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications