പാലക്കാട്: പട്ടികജാതിക്കാരുടെ കൗണ്‍സില്‍ അംഗത്വം റദ്ദാക്കണമെന്ന് ഹര്‍ജി
കൊച്ചി: പാലക്കാട് നഗരസഭയിലേക്ക് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാകാത്ത പട്ടികജാതി കൗണ്‍സിലര്‍മാരുടെ കൗണ്‍സില്‍ അംഗത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കു മുന്‍പില്‍ ഹര്‍ജി. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍, സാജു എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ചെയര്‍മാന്‍ പദവിലേക്ക് മത്സരിക്കാത്ത ഇവര്‍ക്ക് കൗണ്‍സിലര്‍മാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ അറിയാനായി ജസ്റിസ് കെ.എം.ജോസഫ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു.
ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ രണ്ടു തവണ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിച്ചിട്ടും എല്‍ഡിഎഫിലെയോ യുഡിഎഫിലെയോ പട്ടികജാതിക്കാരായ കൗണ്‍സിലര്‍മാര്‍ പത്രിക സമര്‍പ്പിക്കാന്‍ മുന്നോട്ടു വന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications