സ്കൂള്‍ ലൈബ്രറി നവീകരണ പരിപാടി വ്യാഴാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ ലൈബ്രറികളുടെ നവീകരണ പരിപാടി നവംബര്‍ 10 വ്യാഴാഴ്ച മുതല്‍ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി ഇ. ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്.
2393 ഹൈസ്കൂളുകളിലും യുപി സ്കൂളുകളിലുമായി 30 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജൂലായ് മുതല്‍ ലൈബ്രറി നവീകരണത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സ്കൂളിലെ ലൈബ്രറികള്‍ ഇപ്പോള്‍ നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ വായനാശീലം വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലൈബ്രറി നവീകരണം നടപ്പിലാക്കുന്നത്. ലൈബ്രറി ഉപയോഗിക്കുകയെന്നത് സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കണം. അന്വേഷിച്ച് പഠിക്കാനുള്ള ത്വര കുട്ടികളില്‍ വളര്‍ത്തണം.
ഇത്തവണ മുതല്‍ എസ്എസ്എല്‍സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തും. എസ്എസ്എല്‍സി പരീക്ഷകളിലെ അപാകതകളെക്കുറിച്ച് അന്വേഷണം നടത്താന്‍ രേഖാമൂലം സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications