കലാപം: ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ
പാരിസ്: 13 രാത്രികളിലായി നടക്കുന്ന കലാപത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഭരണനേതൃത്വങ്ങള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടാവും.
പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ കറുത്ത വര്‍ഗക്കാരായ രണ്ട് മുസ്ലിം യുവാക്കള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ആഫ്രിക്കന്‍-അറബ് വംശജരായ മുസ്ലിം യുവാക്കള്‍ ഒക്ടോബര്‍ 27 മുതല്‍ രാത്രികളില്‍ തെരുവാക്രമണം തുടങ്ങിയത്. ക്രമേണ സമീപ നഗരങ്ങളിലേക്കും കലാപം പടരുകയായിരുന്നു.
തെരുവാക്രമണത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് തകര്‍ന്നത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.












Click it and Unblock the Notifications