നടപടി അന്വേഷണത്തിനു ശേഷം: പ്രധാനമന്ത്രി
ചണ്ഡീഗഡ്: കേന്ദ്രമന്ത്രിസഭയില്‍ നിന്നും നട്വര്‍സിംഗ് രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സൂചന നല്‍കി. ഇക്കാര്യത്തില്‍ നടക്കുന്ന രണ്ട് അന്വേഷണങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ തുടര്‍നടപടിയുണ്ടാവുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വീകരിക്കേണ്ടിയിരുന്ന നടപടികളെല്ലാമെടുത്തിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയില്‍ നടക്കും. അന്വേഷണത്തില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളും മറ്റു വിശദാംശങ്ങളും അടുത്തുതന്നെ തീരുമാനിക്കും.
വോള്‍കര്‍ റിപ്പോര്‍ട്ടില്‍ നട്വര്‍സിംഗിന്റെ പേര് ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ആരുടെയെങ്കിലും കൈകളുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി അന്വേഷണത്തെ ബാധിക്കാനിടയുള്ളതൊന്നും ഇപ്പോള്‍ താന്‍ പറയുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പ്രശ്നത്തില്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വൈകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications