കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണവുമായി സഹകരിക്കും: വോള്‍കര്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ യുഎന്നിലെ അംബാസിഡര്‍ നിരുപംസെന്‍ യുഎന്നിന്റെ ഭക്ഷണത്തിന് പകരം എണ്ണ പരിപാടിയെ കുറിച്ച് അന്വേഷിച്ച സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ തലവന്‍ പോള്‍ വോള്‍കറുമായി കൂടിക്കാഴ്ച നടത്തി.

തന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് മുന്‍വിദേശകാര്യമന്ത്രി നട്വര്‍സിംഗിനെ അറിയിച്ചിരുന്നോയെന്ന് വോള്‍കര്‍ക്ക് ഉറപ്പില്ലെന്ന് തോന്നുന്നുവെന്ന് കൂടിക്കാഴ്ചക്കു ശേഷം നിരുപംസെന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്തുന്നതിന് കമ്മിറ്റി ഇപ്പോഴും രേഖകള്‍ പരിശോധിച്ചുവരികയാണ്.

നട്വര്‍സിംഗിന്റെയും കോണ്‍ഗ്രസിന്റെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതിന് ആധാരമായ എല്ലാ പ്രസക്ത രേഖകളും പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന ഇന്ത്യാ സര്‍ക്കാരിന്റെ അഭ്യര്‍ഥന പാനലിനെ അറിയിച്ചിട്ടുണ്ട്. നിയമപരമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നാണ് വോള്‍കര്‍ അറിയിച്ചിട്ടുള്ളത്- നിരുപംസെന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X