മന്‍മോഹന്‍ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി: അദ്വാനി
സഹാര്‍സ (ബീഹാര്‍): ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളവരില്‍ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി.
ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയില്‍ പോലും ഇതുസംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെട്ടതായി അദ്വാനി ചൂണ്ടിക്കാട്ടി. ഒരു സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ ബീഹാറിന്റെ പിന്നോക്കാവസ്ഥക്കു കാരണം 15 വര്‍ഷമായി അവിടം ഭരിക്കുന്ന ലാലുപ്രസാദ് യാദവാണെന്ന് മന്‍മോഹന്‍സിംഗ് മനസിലാക്കേണ്ടതാണ്.
1998-2004 കാലയളവില്‍ എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറിനെ അവഗണിച്ചുവെന്ന മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications