കെ.ആര്‍.നാരായണന്റെ സംസ്കാരം വ്യാഴാഴ്ച 4.30ന്
ദില്ലി: ബുധനാഴ്ച വൈകീട്ട് അന്തരിച്ച ഉപരാഷ്ട്രപതി കെ.ആര്‍.നാരായണന്റെ സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ വ്യാഴാഴ്ച വൈകീട്ട് 4.30ന് നടക്കും. ബുധനാഴ്ച മുതല്‍ ഏഴു ദിവസം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ശാന്തിവനത്തിനും രാജ്ഘട്ടിനും ഇടയിലായാണ് നാരായണന് അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നത്. മുന്‍രാഷ്ട്രപതിമാരായ ശങ്കര്‍ദയാല്‍ശര്‍മയുടെയും ഗ്യാനി സെയില്‍സിംഗിന്റെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ക്കടുത്താണ് ഇത്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാരായിരിക്കും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുക.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ കേരള ഹൗസിനടുത്തുള്ള കപൂര്‍ത്തല ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.












Click it and Unblock the Notifications