Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയും പ്രധാനമന്ത്രിയും നാരായണന് അന്ത്യോപചാരമര്‍പ്പിച്ചു

ദില്ലി: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കെ.ആര്‍.നാരായണന് അന്ത്യോപചാരങ്ങളര്‍പ്പിച്ചു.

ഉപരാഷ്ട്രപതി ഭൈറോണ്‍സിംഗ് ഷെഖാവത്ത്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തുടങ്ങിയവരും കപൂര്‍ത്തല ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച നാരായണന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ സിംഗ്, ശരദ് പവാര്‍, മണി ശങ്കര്‍ അയ്യര്‍, ടി.ആര്‍.ബാലു എന്നിവരും നാരായണന് അന്ത്യാഞ്ജലികളര്‍പ്പിച്ചു.

മുന്‍പ്രധാനമന്ത്രി വി.പി സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, ദയാനിധി മാരന്‍, എ. രാജ, പി.ചിദംബരം, മധ്യപ്രദേശ് ഗവര്‍ണര്‍ ബല്‍റം ഝാക്കര്‍, ആന്ധ്രാ ഗവര്‍ണര്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.എല്‍.ജോഷി തുടങ്ങിയവരും കപൂര്‍ത്തല ഹൗസില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

ആര്‍മി ചീഫ് ജനറല്‍ ജെ.ജെ സിംഗ്, നേവി ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ്, എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗി, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള, ദില്ലി നിയമസഭാ സ്പീക്കര്‍ പ്രേം സിംഗ്, ദില്ലി മന്ത്രി എ.കെ വാലിയ, ബിജെപി നേതാക്കളായ സാഹിബ് സിംഗ് ചൗഹാന്‍, വിജയ് ജിയോള്‍ എന്നിവരും നാരായണന് അന്ത്യോപചാരങ്ങളര്‍പ്പിച്ചു.

മൂന്നു മണി വരെ കപൂര്‍ത്തല ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സംസ്കാരകര്‍മങ്ങള്‍ക്കായി യമുനാ നദിയുടെ തീരത്തുളള സമാധിസ്ഥലത്തേക്ക് കൊണ്ടുപോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+