രേഖകളുമായി രണ്ട് പാകിസ്ഥാനികള്‍ പിടിയില്‍
ജലന്ധര്‍: സുപ്രധാന സൈനിക ഉപകരണങ്ങളെ കുറിച്ചുള്ള രേഖകളുമായി രണ്ട് പാകിസ്ഥാനികളെ ജലന്ധറില്‍ അറസ്റ് ചെയ്തു.
മിലിട്ടറി ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രിയാണ് ജില്ലാ പൊലീസ് ഒരു പാകിസ്ഥാനിയെ അറസ്റ് ചെയ്തത്. ഇയാളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു പാകിസ്ഥാനിയെ കൂടി പൊലീസ് പിടികൂടി.
പൊലീസ് ആദ്യം പിടികൂടിയ ഖുറം ഷെഹ്സാദ് അലി എന്ന ജുനൈദ് അലം പാകിസ്ഥാനിലെ ഒകറ സ്വദേശിയാണ്. മൊഹാലായിലെ ഇന്ത്യ-ക്രിക്കറ്റ് മത്സരം കാണുന്നതിനായി ആറു മാസം മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ക്രിക്കറ്റ് പരമ്പര കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുപോയില്ല.
ഇന്ത്യയില്‍ താമസിച്ച് സൈനിക ഉപകരണങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇയാള്‍. ഇയാളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് അറസ്റ് ചെയ്ത പാകിസ്ഥാനി രണ്ടു വര്‍ഷമായി ഇന്ത്യയില്‍ താമസിച്ച് സൈനിക വിരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ശേഖരിച്ച വിവരങ്ങള്‍ ഇവര്‍ ഇന്റര്‍നെറ്റ് വഴി പാകിസ്ഥാനിലേക്ക് അയച്ചിട്ടുണ്ടെന്നും പാകിസ്ഥാനില്‍ നിന്നും ഇവര്‍ പണം ലഭിക്കാറുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരൈ ഔദ്യോഗിക രഹസ്യ നിയമം, കുടിയേറ്റ നിയമം, വിദേശി നിയമം എന്നിവ അനുസരിച്ച കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications