തിരഞ്ഞടുപ്പ് ചട്ടം ലംഘിച്ചതിന് റാബ്റിക്കെതിരെ വീണ്ടും എഫ്ഐആര്‍
സഹാര്‍സ: പ്രധാനമന്ത്രിയുടെ സുരക്ഷാ ഏര്‍പ്പാടുകള്‍ക്ക് വീഴ്ച വരുത്തിയതിനും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്കും ബീഹാറിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിനുമെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു.
സഹാര്‍സ ടൗണ്‍ പൊലീസ് സ്റേഷനിലാണ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരിക്കുന്നതെന്ന് സഹാര്‍സ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ.പി.സിംഗ് അറിയിച്ചു. അനുമതി നിഷേധിച്ചിട്ടും റാബ്റിയും ദിഗ്വിജയ് സിംഗും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ നവംബര്‍ എട്ടിന് ഇവിടുത്തെ വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു. ഇതെപ്പറ്റി സഹാര്‍സ സബ്ഡിവിഷണല്‍ ഓഫീസറോട് അന്വേഷണം നടത്താനും സിംഗ് ഉത്തരവു നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇവിടെയെത്തിയ പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയതിന് മിനിറ്റുകള്‍ക്കു മാത്രം ശേഷമാണ് റാബ്റിയുടെ ഹെലികോപ്റ്റര്‍ ഇവിടെത്തന്നെ ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ പരിഗണിച്ച് സഹാര്‍സ കോളജ് ഗ്രൗണ്ടിലാണ് റാബ്റിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിയുടെ കൂടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് റാബ്റിയും ദിഗ്വിജയ് സിംഗും എത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ അവഗണിച്ചതിനും അനുമതി ലംഘിച്ച് ഹെലികോപ്റ്റര്‍ ഇറക്കിയതിനുമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ മുന്‍കൂട്ടി അനുമതി ലഭിച്ച ശേഷമാണ് സഹാര്‍സ വിമാനത്താവളത്തില്‍ ഇറങ്ങിയതെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചിട്ടില്ലെന്നുമാണ് ദിഗ്വിജയ് സിംഗ് പറയുന്നത്.
ഇത് മൂന്നാം തവണയാണ് റാബ്റി ദേവിക്കെതിരെ ചട്ടലംഘനത്തിന് എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത്.












Click it and Unblock the Notifications