സുപ്രിം കോടതി വിധി: രാജഭയ്യ രാജിവച്ചു
ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രി രാജഭയ്യ എന്ന രഘുരാജ് പ്രതാപ് സിംഗിനെതിരെ പോട്ട കേസുകള്‍ പിന്‍വലിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഇതേ തുടര്‍ന്ന് രാജഭയ്യ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപിച്ചു.
രാജഭയ്യക്കെതിരെയും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരെയുമുള്ള പോട്ട കേസുകള്‍ പിന്‍വലിച്ച നടപടി റദ്ദാക്കിയ സുപ്രിം കോടതി കേസുകള്‍ മധ്യപ്രദേശിലേക്ക് മാറ്റുകയും ചെയ്തു.
മുലായംസിംഗ് യാദവ് സര്‍ക്കാരിലെ മന്ത്രിയായ രാജഭയ്യയോട് ഒരാഴ്ചയ്ക്കുള്ളില്‍ കാണ്‍പൂരിലെ കോടതിയില്‍ കീഴടങ്ങാനും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു റെയ്ഡില്‍ എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജഭയ്യക്കും ബന്ധുക്കള്‍ക്കുമെതിരെ 2003 ജനവരിയില്‍ പോട്ട കേസ് രജിസ്റര്‍ ചെയ്തത്.












Click it and Unblock the Notifications