വിദേശ പൗരത്വം: സോണിയക്ക് കോടതി നോട്ടീസ്
ദില്ലി: വിദേശ പൗരത്വം സംബന്ധിച്ച് ദില്ലി ഹൈക്കോടതി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും കോണ്‍ഗ്രസിനും നോട്ടീസയച്ചു. 1999ല്‍ രാഷ്ട്രീയമുക്തി മോര്‍ച്ച എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
കേസില്‍ കക്ഷി ചേര്‍ക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാവശ്യപ്പെട്ട് വിജയേന്ദ്ര ജെയിന്‍, രേഖ ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സോണിയക്കും എഐസിസിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും നോട്ടീസയച്ചിരിക്കുന്നത്. ഡിസംബര്‍ 14നകം തങ്ങളുടെ വിശദീകരണം നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ പൗരത്വമുള്ള സോണിയഗാന്ധി പാര്‍ട്ടിയുടെ നേതൃസ്ഥാനമുള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാനം വഹിക്കുന്നതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സോണിയാഗാന്ധി പാര്‍ട്ടി പ്രസിഡന്റായിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അയോഗ്യത കല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications