ജാര്‍ഖണ്ഡ് തീവണ്ടിയപകടം: അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു
റാഞ്ചി: ജാര്‍ഖണ്ഡില്‍ ചരക്കു തീവണ്ടി പാസഞ്ചര്‍ തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായി ദന്‍ബാദ് റെയില്‍വെ കണ്‍ട്രോള്‍ റൂം ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ അഞ്ച് മാത്രമേ കണ്ടെടുത്തിട്ടുള്ളൂവെന്ന് വ്യാഴാഴ്ച പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചു.
പരിക്കേറ്റ യാത്രക്കാരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്ന് കണ്‍ട്രോള്‍ റൂം വക്താവ് അറിയിച്ചു. 19 പേരെയാണ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications