വോള്‍ക്കര്‍: ശരിയായ അന്വേഷണത്തിന് നട്വറെ പുറത്താക്കണം
മാധേപുര: വോള്‍ക്കര്‍ വിവാദങ്ങളെപ്പറ്റിയുളള ശരിയായ അന്വേഷണത്തിന് നട്വര്‍ സിംഗിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ശരദ്യാദവ് ആവശ്യപ്പെട്ടു. ബീഹാറിലെ മാധേപുരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നട്വറെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാതെ ഇക്കാര്യത്തില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന്‍ സാധ്യമല്ല.
വിവാദത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നട്വര്‍ സിംഗിനെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും ശരദ് യാദവ് പറഞ്ഞു.












Click it and Unblock the Notifications