കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഹൗസ്: മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.

സജിന്‍ലാല്‍, ശാന്തിഭൂഷന്‍, പ്രശാന്ത് എന്നിവരെയാണ് കേസ് അന്വേഷിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ് ചെയ്തത്. ഇവരെ ബാംഗ്ലൂരില്‍ പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കിയിരുന്നു.

സജിന്‍ ലാലിന്റെ സഹോദരനായ ഷാജന്‍ലാലിനെ കേസില്‍ നിന്നും ഒഴിവാക്കി. പ്രതികളെ നവാബര്‍ 10 വ്യാഴാഴ്ച വൈകിട്ട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

കോണ്‍ഗ്രസിന്റെ നെയ്യാറ്റിന്‍കര ബ്ലോക്ക് പ്രസിഡന്റായിരുന്ന സജിന്‍ലാല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായതിനെത്തുടര്‍ന്ന് സജിന്‍ലാലിനെ കോണ്‍ഗ്രസില്‍ നിന്നും ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നാലു പേര്‍ ഇപ്പോഴും ഒളിവിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X