കോണ്‍ഗ്രസ്- (എസ്) പിളര്‍ന്നു
കോഴിക്കോട്: കടന്നപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതായി വൈസ് പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അറിയിച്ചു.
ബുധനാഴ്ച കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയോഗമാണ് കടന്നപ്പള്ളിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണപിള്ളയെ ആക്ടിംഗ് ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്തു നവംബര്‍ 12-ന് ചേരുന്ന സംസ്ഥാന ജനറല്‍ ബോഡി യോഗം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൃഷ്ണപിള്ള പറഞ്ഞു.
കടന്നപ്പള്ളി ഏകപക്ഷീയമായി പല തീരുമാനങ്ങളും കൈക്കൊള്ളുന്നുവെന്നും പാര്‍ട്ടിയെ ശിഥിലീകരിക്കുന്നുവെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications