കൊച്ചി വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ
കൊച്ചി: കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഏര്‍പ്പാടുകള്‍ കര്‍ശനമാക്കി.
യാത്രക്കാരേയും സാധനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. വിമാനത്താവള ജോലിക്കാരും യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
സുരക്ഷാഏര്‍പ്പാടുകള്‍ വിമാനത്താവള ഡയറക്ടര്‍ എ.സി.കെ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ, സിയാല്‍, കസ്റംസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭീഷണിയെ തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഭീഷണി ഏതെങ്കിലും പ്രത്യേക വിമാനത്താവളത്തിനല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications