Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവ്യാപാര സംഘടനയോടുള്ള നിലപാട് വ്യക്തമാക്കും: എല്‍ഡിഎഫ്

തിരുവനന്തപുരം: ഹോങ്കോംഗില്‍ ഡിസംബറില്‍ നടക്കുന്ന ലോക വ്യാപാരസംഘടനയുടെ സമ്മേളത്തിന് മുന്നോടിയായി തങ്ങളുടെ നിര്‍ദേശങ്ങള്‍ യുപിഎ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ദേശീയവികാരം ഉറപ്പുവരുത്താനായാണ് ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. നവംബര്‍ 19ന് കേന്ദ്രവ്യവസായ മന്ത്രി കമല്‍നാഥുമായി ഇടതുപക്ഷം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോക വ്യാപാര സംഘടനയുടെ നിലപാടുകളോടുള്ള ഇടത് വീക്ഷണം വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ കരടുരേഖ അന്ന് മന്ത്രിക്ക് സമര്‍പ്പിക്കും.

പൊതുമിനിയം പരിപാടിയില്‍ നിന്നും യുപിഎ സര്‍ക്കാര്‍ വ്യതിചലിച്ചാല്‍ ഇടതുപക്ഷം ഇനിയും എതിര്‍ക്കും. ഇന്ത്യാ-യുഎസ് സംയുക്ത സൈനികപ്രവര്‍ത്തനവും സാമ്പത്തികനയങ്ങളിലുള്ള അമേരിക്കന്‍ കൈകടത്തലും ഇന്ത്യയുടെ ദേശീയതാല്‍പര്യത്തെ ബാധിച്ചിട്ടുണ്ട്.

വോള്‍ക്കര്‍ റിപ്പോര്‍ട്ട് രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന അവസാന വിധിയെഴുത്തല്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസിന് പരിതപിക്കേണ്ട കാര്യവുമില്ല. വോള്‍ക്കര്‍ റിപ്പോര്‍ട്ടുയര്‍ത്തിയിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള വിശദമായ അന്വേഷണമാണ് ഇടത് പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്.

പ്രധാനപ്പെട്ട പല പ്രശ്നങ്ങളിലും യുപിഎ സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നവരത്നകളൊഴികെ ലാഭം തരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര ധനകാര്യ വകുപ്പുമന്ത്രി പി.ചിദംബരത്തിന്റെ നിലപാടിനെ ഇടതുപക്ഷം അനുകൂലിക്കുന്നില്ല.

നവംബര്‍ 18ന് നടക്കാനിരിക്കുന്ന തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പോടെ കേരളത്തിലെ യുഡിഎഫിന്റെ പതനം പൂര്‍ത്തിയാകുമെന്നും രാജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+