ശബരിമല റോഡ് വികസനം ടോള്‍ പിരിച്ചല്ല: മുനീര്‍
തിരുവനന്തപുരം: തീര്‍ത്ഥാടകരില്‍ നിന്നും ടോള്‍ പിരിച്ചാണ് ബിഒടി അടിസ്ഥാനത്തില്‍ ശബരിമലയിലേക്കുള്ള റോഡ് വികസിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ.മുനീര്‍ നിഷേധിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണാറക്കുറിഞ്ഞിയില്‍ നിന്നും പമ്പ വരെയുള്ള 22 കിലോമീറ്റര്‍ റോഡ് ബിഒടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാനാണ് പദ്ധതി.എന്നാല്‍ ഇത് ടോള്‍ പിരിച്ചായിരിക്കില്ല. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാര്‍ തന്നെയായിരിക്കും ഇതിനാവശ്യമായ പണം മുടക്കുക.
ഇടത് സര്‍ക്കാരിന്റെ കാലത്ത് മലേഷ്യന്‍ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിച്ച 125 കോടിയുടെ പദ്ധതി നടപ്പാക്കാനാവില്ല. ഇതിനു വേണ്ടുന്ന തുക വായ്പയെടുത്താല്‍ ഉയര്‍ന്ന പലിശനല്‍കേണ്ടി വരുമെന്നുള്ളതു കൊണ്ടാണിത്. ഈ പദ്ധതിക്ക് വേണ്ടി വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് പദ്ധതിയെന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications