സ്ഫോടനത്തിനു പിന്നില്‍ അല്‍ സര്‍ഖാവിയെന്ന് ജോര്‍ദാന്‍
വാഷിംഗ്ടണ്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ നടന്ന സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ അല്‍കെയ്ദ നേതാവ് അബു മുസബ് അല്‍ സര്‍ഖാവിയാണെന്ന് സംശയിക്കുന്നതായി ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി മാര്‍വന്‍ മുഷേര്‍ പറഞ്ഞു.
അക്വാബയില്‍ മാസങ്ങള്‍ക്കു മുമ്പു നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ അല്‍കെയ്ദയും അല്‍ സര്‍ഖാവിയുമായിരുന്നു. അതിനാല്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിലും ഇവര്‍ക്ക് പങ്കുണ്ടാവാമെന്ന് മൊഷേര്‍ പറഞ്ഞു.
അക്വബയിലെ ചെങ്കടല്‍ തുറമുഖത്തിലെ യുഎസ് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് നടന്ന റോക്കറ്റ് ആക്രമണങ്ങള്‍ക്കു പിന്നില്‍ സര്‍ഖാവിയുടെ അല്‍കെയ്ദ ഗ്രൂപ്പാണെന്ന് ജോര്‍ദാന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.
2002ല്‍ അമ്മനില്‍ യുഎസ് നയതന്ത്രജ്ഞനെ വധിച്ച സംഭവവത്തിനു ശേഷം ജോര്‍ദാനിയനായ സര്‍ഖാവിയുടെ തലക്ക് വിലയിട്ടിരുന്നു. രണ്ടര കോടി യുഎസ് ഡോളറാണ് സര്‍ഖാവിയുടെ വില പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications