ഇറാക്കില്‍ ചാവേര്‍ ആക്രമണം: 33 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ ഒരു റസ്റോറന്റിനുള്ളില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 33 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു.
മധ്യബാഗ്ദാദിലെ ഒരു റസ്റോറന്റില്‍ നവംബര്‍ 10 വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.45നാണ് ചാവേര്‍ ആക്രമണം നടന്നത്. പൊലീസ് ഓഫീസര്‍മാര്‍ പ്രഭാതഭക്ഷണം കഴിക്കാനായി റസ്റോറന്റിലെത്തുന്ന സമയത്താണ് ചാവേറുകള്‍ സ്ഫോടനം നടത്തിയത്. മരിച്ചവരില്‍ ഏഴു പേര്‍ പൊലീസ് ഓഫീസര്‍മാരും 26 പേര്‍ നാട്ടുകാരുമാണ്.












Click it and Unblock the Notifications