ജോര്‍ദാന്‍ സ്ഫോടനം: ഉത്തരവാദിത്തം സര്‍ഖാവി ഗ്രൂപ്പ് ഏറ്റെടുത്തു
ദുബായ്: അല്‍കെയ്ദ നേതാവ് അബു മുസാബ് അല്‍ സര്‍ഖാവിയുടെ ഗ്രൂപ്പ് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് സ്ഫോടനം നടത്തിയത് തങ്ങളാണെന്ന് സര്‍ഖാവി ഗ്രൂപ്പ് അറിയിച്ചത്. തങ്ങളുടെ സിംഹങ്ങളാണ് സ്ഫോടനം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ സര്‍ഖാവി ഗ്രൂപ്പാണ് സ്ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ജോര്‍ദാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications