സദ്ദാമിന്റെ അഭിഭാഷകര്‍ വിചാരണ ബഹിഷ്കരിക്കുന്നു
ബാഗ്ദാദ്: മുന്‍ ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അഭിഭാഷകര്‍ അദ്ദേഹത്തിനെതിരായ വിചാരണ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. അഭിഭാഷകസംഘത്തിലെ ഒരാള്‍കൂടി വധിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്. രണ്ടാഴ്ച മുമ്പ് അഭിഭാഷക സംഘത്തിലെ മറ്റൊരാള്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.
അഭിഭാഷകന്റെ കൊലയെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവയ്ക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് അഭിഭാഷക സംഘത്തിന്റെ തലവന്‍ കാലി അല്‍ ദുലെയ്മി ആവശ്യപ്പെട്ടു.
സദ്ദാമിന്റെ അഭിഭാഷക സംഘത്തിലെഅംഗമായ അദില്‍ അല്‍ സുബെയ്ദിയെയാണ് ബാഗ്ദാദില്‍ വച്ച് വെടിവെച്ചുകൊന്നത്. കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. കാറിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ അഭിഭാഷക സംഘത്തിലെമറ്റൊരു അംഗമായ ഹമൂദ് അല്‍ കുസൈ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications