കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു സലിമിനെ ഇന്ത്യക്കു കൈമാറി

  • By Staff
Google Oneindia Malayalam News

ദില്ലി: അധോലോക രാജാവും 1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയുമായ അബു സലിമിനെ പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറി.

കാമുകിയായ നടി മോണിക്കാ ബേദിയോടൊപ്പം നവംബര്‍ 11 വെള്ളിയാഴ്ച പുലര്‍ച്ച രണ്ടു മണിക്ക് അബു സലിം മുംബൈയിലെ ചത്രപതി ശിവാജി വിമാനത്താവളത്തിലെത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ നിന്നും ഇരുവരെയും ദില്ലിയിലേക്ക് കൊണ്ടുവന്നു.

ഇരുവരെയും ദില്ലിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി ലിസ്ബണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ദില്ലി, മുംബൈ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ലിസ്ബണില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് വഴിയാണ് ഇരുവരെയും മുംബൈയിലേക്ക് കൊണ്ടുവന്നത്.

ഇത് ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തു നിന്നും ഇന്ത്യയിലേക്ക് പ്രതിയെ കൈമാറുന്നത്. കുറ്റക്കാരാണെന്ന് തെളിയുകയാണെങ്കില്‍ ഇരുവരെയും വധശിക്ഷക്ക് വിധേയമാക്കില്ലെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോര്‍ച്ചുഗല്‍ അബു സലിമിനെയും മോണിക്കാ ബേദിയെയും കൈമാറിയത്.

വ്യാജരേഖകളുമായി രാജ്യത്ത് കടന്നതിന് 39 മാസമായി അബു സലിം ലിസ്ബണിലെ ജയിലിലായിരുന്നു. അബു സലിമിനെ ഇന്ത്യക്ക് കൈമാറുന്നതിന് ഈ വര്‍ഷം ജനവരിയിലാണ് പോര്‍ച്ചുഗല്‍ സുപ്രിം കോടതി അനുമതി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X