ദില്ലി സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
ദില്ലി: ഒക്ടോബര്‍ 29നു നടന്ന ദില്ലിയില്‍ നടന്ന സ്ഫോടന പരമ്പരയിലും ജൂലൈ അഞ്ചിന് നടന്ന അയോധ്യാ ആക്രമണത്തിലും പങ്കുണ്ടെന്ന സംശയിക്കുന്ന ഒരാളെ ദില്ലിയില്‍ അറസ്റ് ചെയ്തു.
നവംബര്‍ 11 വെള്ളിയാഴ്ച ന്യൂ ദില്ലി റെയില്‍വെ സ്റേഷനില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏത് തീവ്രവാദി സംഘടനയുമായാണ് ഇയാള്‍ക്ക് ബന്ധമുള്ളതെന്നും വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ കൂട്ടാളികളെ പിടികൂടാന്‍ റെയ്ഡുകള്‍ നടത്തിവരികയാണെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications