ബോണസ് പരിധി ഉയര്‍ത്തുന്ന കാര്യം കേന്ദ്രം പരിശോധിക്കും
ചെന്നൈ: ബോണസ് പരിധി 2500ല്‍ നിന്ന് 3500 ആക്കി ഉയര്‍ത്താനുള്ള രണ്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം പരിശോധിച്ച് വരികയാണെന്ന് കേന്ദ്രതൊഴില്‍മന്ത്രി കെ.ചന്ദ്രശേഖര്‍ റാവു അറിയിച്ചു.
എംഡിഎംകെ നേതാവ് വൈക്കോ ഈ ആവശ്യമുന്നയിച്ച് എഴുതിയ കത്തിനു മറുപടിയായാണ് റാവു ഇക്കാര്യം അറിയിച്ചത്.
എല്ലാ വശങ്ങളും പരിഗണിച്ച് ബോണസ് പരിധി 2500ല്‍ നിന്നും 3500 ആക്കി ഉയര്‍ത്തുന്ന കാര്യത്തെ കുറിച്ച് തീരുമാനിക്കുമെന്ന് റാവു തന്റെ മറുപടിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്ത് 23നാണ് റാവുവിനയച്ച കത്തില്‍ ബോണസ് പരിധി 2500ല്‍ നിന്ന് 3500ആക്കി ഉയര്‍ത്തനമെന്ന് വൈക്കോ ആവശ്യമുന്നയിച്ചത്.












Click it and Unblock the Notifications