കശ്മീരില്‍ ഏറ്റുമുട്ടല്‍: മേജറും ഭീകരനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി മേജറും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ സുരക്ഷാചുമതല വഹിച്ചിരുന്ന ഗോപി റാത്തോറാണ് നാരായണന്‍ അന്തരിച്ചതിന് തൊട്ടടുത്ത ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ബന്ദിപോറയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ രാഷ്ട്രീയ റൈഫിള്‍ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
തീവ്രവാദികള്‍ ഒരു വീട്ടിനുള്ളില്‍ കയറി വെടിവയ്പ് ആരംഭിക്കുകയായിരുന്നു. രണ്ട് സൈനികര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശത്തു താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications