മോണിക്ക ബേദിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകും
മുംബൈ: അധോലോക നേതാവ് അബു സലാമിന്റെ കാമുകിയും ബോളിവുഡ് നടിയുമായ മോണിക്ക ബേദിയെ സിബിഐ അറസ്റ് ചെയ്തു. മോണിക്കയെ മുംബൈയിലെ ഒരു പ്രാദേശിക കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു.
ഒരു വ്യാജ പാസ്പോര്‍ട്ട് കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിനായി മോണിക്കയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകും. നവംബര്‍ 14നകം ഇവരെ കോടതിയില്‍ ഹാജരാക്കും.
മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ അബു സലീമിനെയും മോണിക്ക ബേദിയേയും നവംബര്‍ 11 വെളളിയാഴ്ചയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പോര്‍ച്ചുഗലാണ് ഇവരെ ഇന്ത്യക്ക് കൈമാറിയത്.












Click it and Unblock the Notifications