അബു സലീമിനെ സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: പോര്‍ച്ചുഗലില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന അധോലോക നേതാവ് അബു സലീമിനെ നവംബര്‍ 23 വരെ ടാഡ കോടതി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
1993ലെ മുംബൈ സ്ഫോടന കേസിന്റെ വിചാരണ നടക്കുന്ന ടാഡ കോടതിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് സലീമിനെ ഹാജരാക്കിയത്. ടാഡ കോടതി ജഡ്ജി പി.ഡി.കോഡെയാണ് റിമാന്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുല്‍ഷന്‍ കുമാര്‍ വധക്കേസടക്കം ഇരുപത്തഞ്ചിലേറെ കേസുകളില്‍ പൊലീസ് തിരഞ്ഞിരുന്ന പ്രതിയാണ് അബു സലീം. എന്നാല്‍ മുംബൈ സ്ഫോടനക്കേസുള്‍പ്പെടെ എട്ട് കേസുകളുമായി ബന്ധപ്പെട്ടാണ് പോര്‍ച്ചുഗല്‍ അബു സലീമിനെ ഇന്ത്യക്ക് കൈമാറിയത്. ഇയാള്‍ക്കൊപ്പം കാമുകി മോണിക്ക ബേദിയേയും ഇന്ത്യക്ക് കൈമാറിയിരുന്നു.












Click it and Unblock the Notifications