അബു സലിമിനെ വെള്ളിയാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കും
മുംബൈ: പോര്‍ച്ചുഗല്‍ ഇന്ത്യക്കു കൈമാറിയ അധോലോക രാജാവ് അബുസലിമിനെ മുംബൈ ബോംബ് സ്ഫോടന പരമ്പര കേസില്‍ വിചാരണ നടക്കുന്ന മുംബൈയിലെ ടാഡ കോടതിയില്‍ നവംബര്‍ 11 വെള്ളിയാഴ്ച ഹാജരാക്കും.
മുംബൈ ബോംബ് സ്ഫോടന കേസിനു പുറമെ ഗുല്‍ഷാന്‍ കുമാര്‍ വധം, മനീഷ കൊയ്രാളയുടെ സെക്രട്ടറി അനില്‍ ദേവാനിയുടെ വധം എന്നിവയുള്‍പ്പെടെ ഇരുപത്തഞ്ചിലേറെ കേസുകളില്‍ പ്രതിയാണ് അബു സലിം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അബു സലിമിനെ പോര്‍ച്ചുഗല്‍ സിബിഐക്കു കൈമാറിയത്.












Click it and Unblock the Notifications