Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചരണത്തിന് സോണിയ ബീഹാറിലെത്തും

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നവംബര്‍ 11 വെള്ളിയാഴ്ച ബീഹാറില്‍ സന്ദര്‍ശനം നടത്തും. വ്യാഴാഴ്ചയാണ് സോണിയയുടെ ബീഹാര്‍ സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ സംസ്കാരച്ചടങ്ങളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ സന്ദര്‍ശനം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

അരാരിയ, സരണ്‍, വെസ്റ് ചമ്പാരന്‍, മധുബാനി ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ സോണിയ പ്രസംഗിക്കും. ദില്ലിയില്‍ നിന്നും പൂര്‍ണിയയില്‍ എത്തുന്ന സോണിയ അരാരിയയിലെ തിരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് ബെനിപാട്ടി, ബേട്ടിയ, ഛാപ്ര തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ സംസാരിക്കും. പട്നയില്‍ അല്‍പസമയം തങ്ങിയ ശേഷം വൈകീട്ട് അവര്‍ ദില്ലിയിലേക്ക് തിരിച്ചുപോകും.

നാലു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ രണ്ടു ഘട്ടം വോട്ടെടുപ്പ് നടന്നുകഴിഞ്ഞു. നവംബര്‍ 13 ഞായറാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 57 നിയമസഭാ സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+