Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മന്ത്രിസഭാ വികസനം നവം.16ന് ശേഷം

ദില്ലി: കേന്ദ്രമന്ത്രിസഭ നവംബര്‍ 16ന് ശേഷം വികസിപ്പിച്ചേക്കും. മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഒരാഴ്ചത്തെ ദുഖാചരണം നവംബര്‍ 15ന് അവസാനിക്കും. ഇതിനു ശേഷമായിരിക്കും മന്ത്രിസഭാ വികസമുണ്ടാവുക.

നവംബര്‍ 23ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ, അതിനു മുന്‍പു തന്നെ ഒഴിവുള്ള മന്ത്രിസ്ഥാനങ്ങള്‍ നികത്താനായിരിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ശ്രമം.

വോള്‍ക്കര്‍ വിവാദത്തെ തുടര്‍ന്ന് നട്വര്‍ സിംഗിനെ വിദേശകാര്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഏതാണ്ട് അരഡസനോളം ഒഴിവുകള്‍ മന്ത്രിസഭയിലുണ്ട്. എന്നാല്‍ പ്രധാനമന്ത്രി തന്നെ വിദേശകാര്യ വകുപ്പ് ഏറ്റെടുത്തതിനാല്‍ തല്‍ക്കാലം മറ്റാരേയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല.

എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, മുന്‍കേരള മുഖ്യമന്ത്രി എ.കെ ആന്റണി, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, മുന്‍ ഒറീസ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ്, ഒറീസയില്‍ നിന്നും തന്നെയുള്ള ചന്ദ്രശേഖര്‍ സാഹു, സുരേഷ് കല്‍മാഡി, മഹാരാഷ്ട്രയില്‍ നിന്നുള്ള ഗുരുദാസ് കമ്മത്ത് എന്നിവരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എന്നാല്‍ ഡിസംബര്‍ 23ന് ശീതകാലസമ്മേളനം കഴിഞ്ഞതിനു ശേഷമേ മന്ത്രിസഭാ വികസനം ഉണ്ടാകൂയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എഐസിസി സെക്രട്ടറിയേറ്റില്‍ ചില മാറ്റങ്ങളും ചില സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ നിയമനവും അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+