ഐസ്ക്രീം കേസ് വിചാരണ ഹൈക്കോടതി സ്റേ ചെയ്തു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ വിചാരണ ഹൈക്കോടതി 15 ദിവസത്തേക്ക് സ്റേ ചെയ്തു.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അന്വേഷി അധ്യക്ഷ അജിതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ വിചാരണ തിങ്കളാഴ്ച കോഴിക്കോട് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സ്റേ. ഹര്‍ജി നവംബര്‍ 22ന് വീണ്ടും പരിഗണിക്കും.
പബ്ലിക് പ്രോസിക്യൂട്ടര്‍ നീതി പൂര്‍വമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കേസിലുള്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടില്ലെന്നും കാട്ടിയാണ് അജിത ഹര്‍ജി നല്‍കിയത്.
കേസ് കോഴിക്കോടിന് പുറത്തുള്ള മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് കേസിലെ പ്രതികളായ രാജഗോപാല്‍ നല്‍കിയ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിച്ചു.












Click it and Unblock the Notifications