എസ്എഫ്ഐ സംസ്ഥാന സമ്മേളനം തുടങ്ങി
കണ്ണൂര്‍: എസ്എഫ്ഐയുടെ 27-ാമത് സംസ്ഥാന സമ്മേളന കണ്ണൂരില്‍ തുടങ്ങി. സമ്മേളനത്തിന് ആരംഭംകുറിച്ച് നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 9.15 ന് സംസ്ഥാന പ്രസിഡന്റ് പി.കെ.ബിജു പാതക ഉയര്‍ത്തി.
തുടര്‍ന്ന് ദിനേശ് ഓഡിറ്റോറിയത്തിലെ കെ.വി.സുധീഷ് നഗറില്‍ പ്രതിനിധി സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് എംപി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം സംസ്ഥാന സെക്രട്ടറി ടി. വി.രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കല്ലോല്‍ റോയി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം മൂന്നിന് കളക്ടറേറ്റ് മൈതാനിയിലെ കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റര്‍ എംഎല്‍എ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ രാഗേഷ്, ജനറല്‍ സെക്രട്ടറി കല്ലോല്‍ റോയി, ടി.വി.രാജേഷ് എന്നിവര്‍ സംസാരിക്കും.
വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications