സൂര്യനെല്ലി: സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു
ദില്ലി: വിവാദമായ സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റിസുമാരായ അല്‍ഹാന്‍, ഭണ്ഡാരി എന്നിവരാണ് നവംബര്‍ 11 വെള്ളിയാഴ്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
കേസിലുള്‍പ്പെട്ട ഒരാളെയൊഴികെ മറ്റെല്ലാവരേയും വിട്ടയച്ച വിധിക്കെതിരെയാണ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
കേസിലെ ഒന്നാംപ്രതിയായ ധര്‍മരാജനൊഴികെ മറ്റെല്ലാവരെയും വിട്ടയച്ചുകൊണ്ട് ഹൈക്കോടതി ജനവരി 20നായിരുന്നു വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മെയ് 11നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എല്ലാ പ്രതികള്‍ക്കും തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി ധര്‍മരാജനൊഴികെ മറ്റെല്ലാവരെയും വിട്ടയക്കുകയായിരുന്നു. 36 പ്രതികളാണ് കേസിലുള്ളത്.












Click it and Unblock the Notifications